മലബാര്‍ ബൈബിള്‍ കണ്വെന്ഷന് ആരംഭിച്ചു
മീനങ്ങാടി:വലിയ നോമ്പിന്റെ ആദ്യ ദിനങ്ങളില്‍ മീനങ്ങാടി സെന്റ് പീറ്റേഴ്സ് & സെന്റ് പോള്‍സ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ നടത്തപ്പെടുന്ന അറുപത്തിയൊമ്പതാമത് മലബാര്‍ ബൈബിള്‍ കണ്വെന്ഷന് മലബാര്‍ ഭദ്രാസനാധിപന്‍ സഖറിയാസ്മോര് പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ജോര്‍ജ്ജ് മനയത്ത് കോര്‍ എപ്പിസ്കോപ്പ അദ്ധ്യക്ഷത വഹിച്ചു. പൗരസ്ത്യ സുവിശേഷ സമാജത്തിന്റെ പൗലോസ് പാറേക്കര കോറെപ്പിസ്കോപ്പ സുവിശേഷ പ്രസംഗം നടത്തി. ഇടവക സഹവികാരിമാരായ ഫാദര്‍ മീഖായേല്‍ ജേക്കബ് പുല്ല്യാട്ടേല്‍, ഫാ.വിപിന്‍ കുരുമോളത്ത്, ഫാ.അതുല്‍ കുമ്പളംപുഴയില്‍, ട്രസ്റ്റി സാബു പുത്തയത്ത്, സെക്രട്ടറി ഏലിയാസ് ഞണ്ടുകുളത്തില്‍, ജോ.ട്രസ്റ്റി എല്‍ദോ മടയിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ ദിവസങ്ങളിലെ വചന ശുശ്രുഷക്ക് ഫാ.റജിപോള് ചവര്‍പ്പനാല്‍, ഫാ.മാത്യു വയലാമണ്ണില്‍ നേതൃത്വം നല്‍കും. എല്ലാ ദിവസവും ആറ് മണിക്ക് സന്ധ്യാപ്രാര്‍ത്ഥനയും, 6-30 ന് ഗാനശുശ്രുഷയും തുടര്‍ന്ന് സുവിശേഷ പ്രസംഗവും നടത്തപ്പെടും. കണ്വെന്ഷന് ശനിയാഴ്ച സമാപിക്കും. ഫാ.ജേക്കബ് മീഖായേല്‍ പുല്യാട്ടേല്‍, ഫാ.മത്തായി അതിരമ്പുഴ, ഫാ.മത്തായിക്കുഞ്ഞ് ചാത്തനാട്ടുകുടി, ഫാ.സജിചൊളളാട്ട്, ഫാ.ജേക്കബ് തോമസ്, ഫാ.ബാബുനിറ്റുങ്കര, ഫാ.അജുചാക്കോ, ഫാ.പി.സി.പൗലോസ്, ഫാ.ബൈജുമനയത്ത്, ഫാ.എല്‍ദോ മനയത്ത് എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍