ഹരിത വിവാഹം മാതൃകപത്രം നല്കി
ഹരിത നിയമാവലി പാലിച്ച് വിവാഹ ചടങ്ങുകള്‍ നടത്തിയ ദമ്പതികള്‍ക്ക് ശുചിത്വമിഷന് മാതൃകാപത്രം നല്കി ആദരിച്ചു. ഹെല്‍ത്ത് ഇന്‍സ്പെകടര്‍ കെ.ടി തുളസീധരന്ചന്ദ്രലേഖ, കെ ടി രാജന്ലതിക ദമ്പതികളുടെ മക്കളായ അഖില്‍ കൃഷ്ണയുടെയും ആതിരയുടെയും വിവാഹമാണ് ഹരിത നിയമാവലി പാലിച്ച് നടത്തിയത്. ഡിസ്പോസിബിള്‍ കവറുകള്‍, പേപ്പര്‍ കപ്പുകള്‍ തുടങ്ങിയവയുടെ ഉപയോഗം പരമാവധി കുറച്ച് പാരിസ്ഥിതിക സൗഹൃദമാക്കിയായിരുന്നു വിവാഹം.സുല്‍ത്താന്‍ ബത്തേരി നഗരസഭാ ചെയര്മാന് ടി എല്‍ സാബു, സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് സഹദേവന്, ശുചിത്വമിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ പി.എ ജസ്റ്റിന്, അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍മാരായ എം.പി രാജേന്ദ്രന്, എ.കെ രാജേഷ്, ടെക്നിക്കല്‍ കണ്‍സള്‍ട്ടന്റ് സാജിയോ ജോസഫ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍