കോഫീ പ്രോസസിംഗ് ആന്റ് ഗ്രേഡിംഗ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു
പുല്‍പ്പള്ളി:വയനാട് കോഫീയെ ലോക നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതോടെ വയനാട്ടിലെ കാപ്പി കര്‍ഷകര്‍ക്ക് ഉയര്‍ന്ന വിലയും കാര്‍ഷിക രംഗത്ത് വന്‍ മുന്നേറ്റവും ഉണ്ടാക്കാന്‍ കഴിയുമെന്ന് പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍ പറഞ്ഞു.പുല്‍പ്പള്ളി സുരഭിക്കവലയില്‍ ആരംഭിച്ച വയനാട് സ്പൈസസ് വില്ലേജ് കോഫീ പ്രോസസിംഗ് ആന്റ് ഗ്രേഡിംഗ് യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ കൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു.പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് ഫാക്ടറിയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു.ഫാ.വില്‍സന്റ് പുതുശ്ശേരി ഫാ.സെബാസ്റ്റ്യന്‍ ഉണ്ണിപ്പള്ളി ഫാ.തോമസ് പൊന്‍ തൊട്ടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിവരാമന് പാറക്കുഴി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി.പി. വില്‍സന്റ്, റഷിദ പ്രതീക്ഷ്, ആല്വിന് മാത്യു. മാത്യു ഉണ്ണിപ്പള്ളി.ജോര്‍ജ് തട്ടാം പറമ്പില്‍ സജി ജോസഫ്, മേഴ്സി ബെന്നി ജോസ് നെല്ലേടംഎന്നിവര് പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍