ആര്‍ട്ട് ഫോര്‍ ഹെല്‍ത്ത് ;കലയും ആരോഗ്യവും സമ്മേളിച്ച ഒരു ദിനം
ആരോഗ്യ കേരളം വയനാട് ബത്തേരി സര്‍വജന സ്കൂളില്‍ വെച്ച് സംഘടിപ്പിച്ച ആര്‍ട്ട് ഫോര്‍ ഹെല്‍ത്ത് എന്ന പരിപാടി കുട്ടികള്‍ക്ക് ഒരു വേറിട്ട അനുഭവമായി മാറി.രാവിലെ 9 മണിക്ക് ചുവര്‍ചിത്ര രചനയോടെ ആരംഭിച്ച പരിപാടി വൈകുന്നേരം 5 മണിക്ക് നാടന്‍പാട്ടോടു കൂടി അവസാനിച്ചു. ആരോഗ്യസംബന്ധമായ ബോധവല്‍ക്കരണ ക്ലാസ്സുകള്‍, ക്വിസ് മത്സരം, കൗണ്‍സിലിംഗ് സെഷനുകള്‍ തുടങ്ങി വിവിധ പരിപാടികളും സംഘടിപ്പിച്ചത്.സര്‍വജന സ്കൂള്‍ ഹെഡ്മാസ്റ്റര് മോഹന്‍ അധ്യക്ഷത വഹിച്ച ചടങ്ങ് ബത്തേരി മുന്‍സിപ്പല്‍ ചെയര്മാന് ടി.എല്‍ സാബു ഉദ്ഘാടനം ചെയ്തു.ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോക്ടര്‍ അഭിലാഷ് മുഖ്യസന്ദേശം നല്കി.തുടര്‍ന്ന് ക്വിസ് കോമ്പറ്റീഷനില്‍ വിജയികളായവര്‍ക്കും ചുവര്‍ചിത്ര രചനയില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്കും ചെയര്മാന് സമ്മാനങ്ങള്‍ വിതരണം ചെയ്തു.തുടര്‍ന്ന് വയനാട് നാട്ടു കലാ സംഘം അവതരിപ്പിച്ച നാടന്‍പാട്ടും ബോധവല്‍ക്കരണ നാടകവും വിദ്യാര്‍ത്ഥികള്‍ ഏറെ ആസ്വദിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍