പനമരം ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു ;ആരോഗ്യ മേഖലക്കും, ക്ഷീര കാര്‍ഷിക മേഖലക്കും, ഭവന നിര്‍മ്മാണത്തിനും മുന്‍തൂക്കം
ആരോഗ്യ മേഖലക്കും,ക്ഷീര കാര്‍ഷിക മേഖലക്കും,ഭവന നിര്‍മ്മാണത്തിനും മുന്‍തൂക്കം നല്കി 95,36,06000 രൂപ വരവും 94,35,56000 രൂപ ചിലവും 10050000 രൂപ മിച്ചമുള്ള 2019-20 വര്‍ഷത്തെ ബഡ്ജറ്റാണ് പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കുഞ്ഞായിഷ അവതരിപ്പിച്ചത്.യോഗത്തില്‍ ബ്ലോക്ക് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.ജെ രാജേന്ദ്രപ്രസാദ്,ഷൈനി കൃഷ്ണന്,ഗിരിജകൃഷ്ണന്‍,രുഗ്മിണി സുബ്രമണ്യന്‍,വികസന കാര്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്മാന് പി,ഡി.സജി,ആരോഗ്യം വിദ്യാഭ്യാസ സ്റ്റാന്റിംങ് ചെയര്‍പേഴ്സണ്‍ മേഴ്സി ബെന്നി,ക്ഷേമകാര്യ സ്റ്റാന്റിംങ് മെയര്പേഴ്സണ് ജയന്തി രാജന്,മെംബര്‍മാരായ ഷിനു കച്ചിറയില്‍,പി.ബി ശിവന്,പൗലോസ് കുറുമ്പേമഠം,സുപ്രിയ.സെക്രട്ടറി പി.കുഞ്ഞിതൂട്ടി,എഡിസി. ജനറല്‍ ബൈജു തുങ്ങിയവര്‍ സംസാരിച്ചു.ജി ഇ ഒ.ഷിജി നന്ദി പറഞ്ഞു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍