മയക്കുമരുന്ന് ഗുളികകളുമായി രണ്ട് യുവാക്കള്‍ പിടിയില്‍
മീനങ്ങാടി: മയക്ക് മരുന്ന് ഗുളികകളുമായി വരികയായിരുന്ന യുവാക്കള്‍ വാഹന പരിശോധനക്കിടെ പോലീസിന്റെ പിടിയിലായി. പൊഴുതന പാലശ്ശേരി വീട്ടില്‍ സല്മാന് ഖാന് (26), ആനോത്ത് നെച്ചിലക്കോട്ടില് മുഹമ്മദ് നൗഫല്‍ (28) എന്നിവരാണ് മീനങ്ങാടി പോലീസിന്റെ പിടിയിലായത്. ബൈക്ക് യാത്രികരായ ഇവരുടെ ബാഗില്‍ നിന്ന് 68 ഗുളികകള്‍ പോലീസ് കണ്ടെടുത്തു. അറസ്റ്റ് ചെയ്ത പ്രതികളെ പിന്നീട് കോടതി റിമാണ്ട് ചെയ്തു. മീനങ്ങാടി പോലീസ് ഇന്‍സ്പെക്ടര്‍ പളനി, എ.എസ്.ഐ.രവീന്ദ്രന്, ്രൈഡവര്‍ സുരേഷ്, ഹോം ഗാര്‍ഡ്മാരായ പ്രമോദ്, കുര്യാക്കോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍