ജയശ്രീ കോളേജ് കെട്ടിടം ഉദ്ഘാടനം ചെയ്തു.
പുല്പള്ളി ജയശ്രീ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം തുറമുഖ പുരാവസ്തു മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി നിര്‍വ്വഹിച്ചു.ഹൈസ്കൂള്‍, ഹയര്‍സെക്കണ്ടറി, ബി എഡ്, ടി ടി സി, ഡിഗ്രി എന്നീ കോഴ്സുകള്‍ നല്ല നിലവാരത്തില്‍ പ്രവര്‍ത്തിക്കുന്ന ജയശ്രി ക്യാമ്പസ് വിദ്യഭ്യാസ മേഖലയില്‍ മികച്ച മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെയും യൂണിവേഴ്സിറ്റിയുടെയും നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് അക്കാദമിക് നിലവാരം ഉയര്‍ത്തുവാന്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും മുന്നോട്ടുവരണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി എസ് ദിലീപ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. പുല്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു പ്രകാശ്, പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രുഗ്മിണി സുബ്രഹ്മണ്യന്, കെ. എല്‍ പൗലോസ്, ജോണ്‍ ജോര്‍ജ്ജ്, എം എസ് സുരേഷ് ബാബു, പി. എസ് ജനാര്ദ്ദനന്, എന്‍ വാമദേവന്, പി. ജി. രാജന്, പി. കെ. ബാബു, കെ. പി. ശശികുമാര്‍, കെ. ആര്. ജയറാം, വി. ജെ. കമലാക്ഷി, ഡോ. ജി. ഹരിപ്രകാശ്, പി. കെ. റെജി, ഡോ. ടി. പി. പവിത്രന്, കെ. റാണി വര്‍ഗ്ഗീസ്, പി. എ. നാസര്‍, കെ. ആര്. ജയരാജ്, ശ്രീജിത്ത് ശ്രീനിവാസന്, വി. ജി. കുഞ്ഞന്‍ എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍