കുരുമുളക് പറിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു
കുരുമുളക് പറിക്കുന്നതിനിടെ ഇരുമ്പ് ഏണി വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റ് യുവാവ് മരിച്ചു.ആനപ്പാറ ചില്ലിംഗ് പ്ലാന്റിന് സമീപം താമസിക്കുന്ന ഇളങ്കുളം മനോജ് എന്ന മനു (37) ആണ് മരിച്ചത്.ഇന്ന് മൂന്ന് മണിയോടെയാണ് സംഭവം. പുല്‍പ്പള്ളി താണിത്തെരുവില് പഴശിരാജാ കോളജിന് പിറകുവശത്തെ തോട്ടത്തില്‍ കുരുമുളക് പറിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.ഭാര്യ:സൗമ്യ. മക്കള്‍:അഭിഷേക് മനോജ്,ആദില്‍ മനോജ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍