അഞ്ജല നസ്റിന് കലാതിലകം
പുല്‍പ്പള്ളി:കാലിക്കറ്റ് എഫ് സോണ്‍ കലോത്സവത്തില്‍ വീണ്ടും വ്യക്തി മുദ്ര പതിപ്പിച്ച് അഞ്ജല നസ്റിന് കലാതിലകമായി.ലളിതഗാനം,സെമി ക്ലാസിക്കല്‍ മ്യൂസിക്, പദ്യ പാരായണം എന്നീ വ്യക്തിഗത ഇനങ്ങളിലാണ് അഞ്ജല വിജയി യായത്.മാപ്പിളപ്പാട്ടില്‍ രണ്ടാം സ്ഥാനം നേടി. ഗ്രൂപ്പ് ഇനത്തില്‍ മാപ്പിളപ്പാട്ടില്‍ ഒന്നാം സ്ഥാനവും നേടി.മുട്ടില്‍ ഡബ്ല്യു.എം.ഒ കോളേജിലെ ബിഎ ഇംഗ്ലീഷ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്. ഇത് രണ്ടാം തവണയാണ് അഞ്ജല നസ്റിന് കലാതിലക പട്ടം കരസ്ഥമാക്കുന്നത്. കേരള സംഗീത കലാക്ഷേത്രയിലെ റോസ് ആന്‍സ് ടീച്ചറുടെ കീഴിലാണ് സംഗീതം അഭ്യസിക്കുന്നത്.കല്‍പ്പറ്റ മുണ്ടേരി സ്വദേശിയായ പേങ്ങാടന് അഷ്റഫ് നസീറ ദമ്പതികളുടെ മകളാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍