മാനന്തവാടിയില്‍ ചരക്ക് ലോറി കുടുങ്ങി ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു ;വളവില്‍ വാഹനം കുടുങ്ങുന്നത് നിത്യ സംഭവം
മാനന്തവാടി മൈസൂര്‍ റോഡില്‍ നിന്നും വള്ളിയൂര്‍ക്കാവ് റോഡ് ജംഗ്ഷനിലേക്ക് തിരിയുന്നിടത്ത് ചരക്ക് ലോറി കുടുങ്ങി ഏറെ നേരം ഗതാഗതം സ്തംഭിച്ചു. സിമന്റ് കയറ്റിവന്ന ലോറി റോഡിന് വിലങ്ങനെ കുടുങ്ങിയതോടെ ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. സ്കൂള്‍, ഓഫീസ് സമയമായതിനാല്‍ നിരവധി യാത്രികര്‍ ബുദ്ധിമുട്ടി. വാഹനങ്ങള്‍ ഗതി മാറ്റി വിട്ടെങ്കിലും ടൗണ്‍ മുഴുവന്‍ ഗതാഗത കുരുക്കിന്റെ തിക്തഫലം അനുഭവിച്ചു. ഏറെ നേരത്തെ ശ്രമഫലമായി ലോറി നീക്കം ചെയ്തതിന് ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
ഇവിടം നിരന്തരം ഇത്തരത്തില്‍ വാഹനങ്ങള്‍ കുടുങ്ങുന്ന സംഭവമാണുള്ളത്. ഇടുങ്ങിയതും കുത്തനെ വളഞ്ഞിറങ്ങുന്ന ഭാഗമായതിനാലും ഏറെ പണിപ്പെട്ടാണ് വലിയ വാഹനങ്ങള്‍ ഇരു വഴി കടന്നു പോകുന്നത്. മൈസൂര്‍ ഭാഗത്തേക്കും, കോഴിക്കോട് ഭാഗത്തേക്കും മറ്റും വാഹനങ്ങള്‍ പോകുന്ന പ്രധാന ജംഗ്ഷനാണിത്. രണ്ട് മാസം മുമ്പ് ഇവിടെ ബസിടിച്ച് ബൈക്ക് യാത്രികന് മരണപ്പെടുകയുമുണ്ടായി. കൂടാതെ പരിസരത്തെ ഹോട്ടലിലേക്കും വ്യാപാര സ്ഥാപനങ്ങളിലേക്കും ലോറിയടക്കം ഇടിച്ചു കയറിയ സംഭവങ്ങളുണ്ടായിട്ടുണ്ട്. റോഡിന് വീതി കൂട്ടി ഗതാഗത സൗകര്യം വര്‍ദ്ധിപ്പിക്കാനുള്ള നടപടി ഉടനടി കൈക്കൊണ്ടില്ലെങ്കില്‍ ഭാവിയിലും ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കുമെന്നുറപ്പാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍