പാലിയേറ്റീവ് ദിനാചരണം നടത്തി
പനമരം ബ്ലോക്ക്,ഗ്രാമ പഞ്ചായത്തുകള്‍,സാമൂഹികാരോഗ്യ കേന്ദ്രം,സാന്ത്വനം പാലിയേറ്റീവ് ഗ്രൂപ്പ് എന്നിവയുടെ ആഭിമുഖ്യത്തില്‍ പാലിയേറ്റീവ് ദിനം ആചരിച്ചു.പനമരം സി.എച്ച്.സി യില്‍ നിന്നാരംഭിച്ച സന്ദേശ റാലിയില്‍ ജനപ്രതിനിധികള്‍,പാലിയേറ്റീവ് വളണ്ടിയര്‍മാര്‍,ആശുപത്രി ജീവനക്കാര്‍, ആരോഗ്യപ്രവര്‍ത്തകര്‍,നേഴ്സിംഗ് വിദ്യാര്‍ത്ഥികള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍, ഹരിത കര്‍മ്മ സേന വളണ്ടിയര്‍മാര്‍, ആശാ വര്‍ക്കര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.നാസിക് ബാന്‍ഡ് സംഘം റാലിക്ക് കൊഴുപ്പേകി.പായസവിതരണവും ഉണ്ടായിരുന്നു.റാലിയ്ക്കുശേഷം ബസ് സ്റ്റാന്റില്‍ വെച്ചു നടന്ന പൊതുസമ്മേളനംപനമരം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മേഴ്സി ബെന്നി ഉദ്ഘാടനം ചെയ്തു.വളണ്ടിയേര്‍സ് കോഡിനേഷന്‍ കമ്മിറ്റി ജില്ലാ ചെയര്മാന് അസൈനാര്‍ വെള്ളേരി അദ്ധ്യക്ഷനായിരുന്നു.വളണ്ടിയേര്‍സ് കോഡിനേഷന്‍ ജില്ലാ സെക്രട്ടറി വേലായുധന് പാലിയേറ്റീവ് ദിന സന്ദേശം നല്കി .പൗലോസ് കുറുംമ്പേ മഠം,മണി ഇല്യമ്പത്ത്,സഫിയ (ബ്ലോക്ക് മെമ്പര്‍മാര്‍),എം.എ.ചാക്കോ,ജൂല്നാ ഉസ്മാന്,ശാരദ (വാര്‍ഡുമെമ്പര്‍മാര്‍ ) മ്രണി (ഒക),ലിസി ,സൗദാമിനി, (ജെ.പി.എച്ച്.എന്‍),മനോജ്,സഹദ്.കെ സി എന്നിവര്‍ സംസാരിച്ചു.ഹക്കീം, ഇസ്സുദ്ധീന്‍, അസീസ്,സലിം,ഷര്‍മിന,ജമീല അസൈനാര്‍, റുകിയ സലാം തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍