എഫ്.ആര്.എഫ് ധര്‍ണ്ണ നടത്തി
മീനങ്ങാടി:കേന്ദ്രഗവണ്മെന്റ് നിയമമെന്ന് പറഞ്ഞ് സര്‍ഫാസിയുടെ മറവില്‍ മീനങ്ങാടി യൂക്കോ ബാങ്ക് ഊര്‍ജ്ജിതമായി നടത്തിവരുന്ന ഭവന,കാര്‍ഷിക ഭൂമികളുടെമേല് നടത്തുന്ന സര്‍ഫാസി നടപടിക്കെതിരെ ഫാര്‍മേഴ്സ് റിലീഫ് ഫോറം വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ധര്‍ണ്ണാ സമരം നടത്തി.ധര്‍ണ്ണ എന്‍.ജെ.ചാക്കോ ഉദ്ഘാടനം ചെയ്തു.എ.എന്‍.മുകുന്ദന് അധ്യക്ഷത വഹിച്ചു.വയനാട്ടില്‍ കര്‍ഷകര്‍ ദൈനംദിന ആത്മഹത്യയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.ഭവന വായ്പകള്‍ മൂന്നോ നാലോ ഗഡുകള്‍ തെറ്റിയാല്‍ ഉടന്‍ സര്ഫാസിയില്പ്പെടുത്തുകയാണ്.ഇതോടെ രണ്ട് പത്രപരസ്യമടക്കം ഏകദേശം അമ്പതിനായിരം രൂപയാണ് കര്ഷകന്റെമേലെ അടിച്ചേല്‍പ്പിക്കുന്നത്.ഇതും ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുകയാണ്.ഇത്തരം സാഹചര്യങ്ങളില്‍ കര്‍ഷകര്‍ക്ക് ആവശ്യാനുസരണം സാഹചര്യമൊരുക്കുകയും കള്ളക്കേസുകള്‍ എടുക്കുന്ന പ്രവര്‍ത്തനം അവസാനിപ്പിക്കുകയും വേണമെന്ന് ബാങ്ക് അധികൃതരോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.എ.ഇ.തോമസ്,,ടി.ഇബ്രാഹിം,ജോണ്‍മാസ്റ്റര്‍,ബീരാന്‍കുട്ടിഹാജി,തങ്കച്ചന് മീനങ്ങാടി,അപ്പച്ചന്,ഒ.ആര്.വിജയന്,എല്‍ദോ ബത്തേരി നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍