കഴിഞ്ഞ ദിവസം പുലിയുടെ ആക്രമണത്തില്‍ പരുക്കേറ്റ പുല്‍പ്പള്ളി മരക്കടവ് പൊന്നാരംകുന്നേല് തങ്കച്ചന്റെ പശുവിനെയാണ് വെള്ളിയാഴ്ച രാത്രി പുലി വീണ്ടും ആക്രമിച്ച് കൊന്നത്.വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചു.വ്യാഴാഴ്ച പകല്‍ മരക്കടവ് കടവിന് സമീപം മേയാന്‍ വിട്ടിരുന്ന രണ്ട് പശുക്കളെയാണ് പുലി അക്രമിച്ചത്.ഒരു പശുവിന്റെ മുറിവ് മാരകമായതിനാല്‍ ഇവിടെ നിന്ന് മാറ്റാന്‍ സാധിച്ചിരുന്നില്ല. ഇതിനെയാണ് പുലി കൊന്നത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍