ആര്‍ട്സ് ഡേ സമാപിച്ചു
പുല്‍പ്പള്ളി എസ്.എന്‍ കോളേജ് യൂണിയന്റെ ഈ വര്‍ഷത്തെ ആര്‍ട്സ് ഡേ 'പഞ്ചമി 2കെ19' സമാപിച്ചു.പ്രളയത്തിന്റെ ഏറ്റവും വലിയ ഇരകളായ മുഹമ്മദ് റജ്മലും,റജിനാസും ചേര്‍ന്നാണ് പരിപാടി ഉത്ഘാടനം ചെയ്തത്. ഉരുള്‍പൊട്ടലില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട റജ് മലിനും, റജിനാസിനും പഠന ചിലവിലേക്ക് കൈത്താങ്ങാകുന്ന വിധത്തില്‍ പഠനസഹായവും സഖാ സ്റ്റുഡന്റ്സ് യൂണിയന് നല്കി.കോളേജ് പ്രിന്‍സിപ്പാള്‍ വിനോദ്,മാനേജ്മെന്റ് പ്രതിനിധിയായ എന്‍.കെ ഷാജി,അധ്യാപക അനധ്യാപക പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങിന് ആശംസകളര്‍പ്പിച്ചു സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍