മേയാന്‍വിട്ട പശുക്കളെ പുലി ആക്രമിച്ചു;രണ്ട് പശുക്കള്‍ക്ക് പരുക്ക്
പുല്‍പ്പള്ളി മരക്കടവ് പള്ളിക്ക് സമീപം കബനിപ്പുഴയോരത്ത് മേയാന്‍ വിട്ടിരുന്ന പശുക്കളെയാണ് പുലി അക്രമിച്ചത്.മരക്കടവ് പൊന്നാരംകുന്നേല് തങ്കച്ചന്റെ പശുക്കളെയാണ് ഇന്ന് ഉച്ചയോടെ പുലി ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്.കഴുത്തിനാണ് പരിക്കേറ്റത്.പശുവിന്റെ അലര്‍ച്ച കേട്ട് പരിസരവാസി ഓടിയെത്തിയെങ്കിലും പുലിയെ കണ്ടതോടെ ഓടി രക്ഷപ്പെടുകയായിരുന്നു.വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പടക്കം പൊട്ടിച്ച് പരിശോധന ആരംഭിച്ചു.പുലി കര്‍ണാടക വന മേഖലയില്‍ നിന്ന് കബനി പുഴ കടന്നെത്തിയതെന്നാണ് സൂചന. കൊയ്ത്ത് നടക്കുന്നതിനാല്‍ രാത്രി കാവലിരിക്കുന്ന കര്‍ഷകര്‍ പുലിയിറങ്ങിയത് അറിഞ്ഞതോടെ ഭീതിയിലാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍