ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടു പേര്‍ക്ക് പരിക്ക്
പുല്‍പ്പള്ളി ബസവന് കൊല്ലി കോളനിയിലെ മനു (35),ശശി (31) എന്നിവര്‍ക്കാണ് പരിക്കേറ്റത് ഇന്ന് വൈകുന്നേരം നാലരയേടെ പെരിക്കല്ലൂര്‍ മുള്ളന്‍കൊല്ലി റോഡിലെ യു.ടി.സി കവലക്ക് സമീപത്തെ വളവില്‍ വെച്ചാണ് അപകടം സംഭവിച്ചത്. പെരിക്കല്ലൂരില്‍ നിന്നും മുള്ളന്‍കൊല്ലിയിലേക്ക് വരുകയായിരുന്നു ഇവര്‍.ഇരുവരെയും നാട്ടുകാര്‍ പുല്‍പ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സാര്‍ത്ഥം ജില്ലാശുപത്രിയിലേക്ക് റഫര്‍ ചെയ്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍