വ്യാപാരി സമൂഹം പക്ഷപാതിത്വം കാണിക്കുന്നു:ബി ജെ പി
പുല്പള്ളി:ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ ഹര്‍ത്താലില്‍ വ്യാപാരികള്‍ പോലീസ് സഹായത്തോടെ കടകള്‍ തുറക്കാന്‍ ശ്രമം നടത്തുകയും ഹര്‍ത്താലുമായി ബന്ധപ്പെട്ട് ശബരിമല കര്‍മസമിതി പ്രവര്‍ത്തകരെ ക്രൂരമായി ലാത്തിച്ചാര്‍ജ് ചെയ്യുകയും നിരവധിപ്പേരെ സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.എന്നാല്‍ ഇന്ന് നടന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായി യാതൊരുവിധ എതിര്‍പ്പുമില്ലാതെ വ്യാപാര സ്ഥാപനങ്ങള്‍ പൂര്‍ണമായി അടച്ചിട്ട സംഭവം പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി ആരോപിച്ചു. ആചാര സംരക്ഷണവുമായി ബന്ധപ്പെട്ട ഹര്‍ത്താലിനെ പ്രതിരോധിക്കുകയും, മറ്റുള്ളതിനെ സ്വാഗതം ചെയ്യുന്നതിലും വ്യാപാരി നേതൃത്വം പക്ഷപാതം കാണിക്കുകയാണെന്നും ഇത് പൊതുസമൂഹം തിരിച്ചറിയുമെന്നും ബി.ജെ.പി. ജില്ലാ വൈസ് പ്രസിഡന്റ് പി. പത്മനാഭന് മാസറ്ററ്!, മണ്ഡലം പ്രസിഡന്റ് ഷാജിദാസ്, പി.ആര്. സുഭാഷ് എന്നിവര്‍ പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍