മുള്ളന്‍കൊല്ലി സെന്റ് മേരീസ് ഫൊറോന ദേവാലയ തിരുനാള്‍
പുല്‍പ്പള്ളി മുള്ളന്‍കൊല്ലി സെന്റ് മേരീസ് ഫൊറോന ദേവാലയത്തില്‍ പരിശുദ്ധ ദൈവമാതാവിന്റെ തിരുനാള്‍ മഹോത്സവം 10 മുതല്‍ 15 വരെ നടത്തും. 10ന് പരേതരുടെ അനുസ്മരണ ദിനം. വികാരി ഫാ. ചാണ്ടി പുനക്കാട്ട് വൈകിട്ട് നാലിന് കൊടിയേറ്റും. 4.30ന് ആഘോഷമായ വിശുദ്ധ കുര്‍ബ്ബാനയ്ക്കും വചന സന്ദേശത്തിനും ദ്വാരക സിയോന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. സോണി വാഴക്കാട്ട് കാര്‍മികത്വം വഹിക്കും. 11 ന് മാതാപിതാക്കളെ ആദരിക്കല്‍. വൈകിട്ട് 4.30 ന് ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്കും വചനസന്ദേശത്തിനും ചുണ്ടക്കര പള്ളി വികാരി ഫാ. കുര്യന് വാഴയില്‍ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് ഇടവകയിലെ പ്രായമായ മാതാപിതാക്കന്മാരെ ആദരിക്കല്‍. 12 ന് ദിവ്യകാരുണ്യ ദിനം. വൈകിട്ട് 4.30ന് ആഘോഷമായ വിശുദ്ധ കുര്‍ബാന വചന സന്ദേശം ഫാ. സുനില്‍ പാറക്കല്‍ . തുടര്‍ന്ന് ദിവ്യകാരുണ്യ പ്രദക്ഷിണം. ശിശുമല ഇന്‍ഫന്റ് ജീസസ് ദേവാലയ വികാരി ഫാ. സജി കോട്ടായില്‍ കാര്‍മികത്വം വഹിക്കും. രാത്രി എട്ടിന് കൊച്ചിന് നടനയുടെ സാമൂഹ്യ സംഗീത നാടകം നോട്ടം.
13ന് മതബോധന ഭക്തസംഘടന ദിനം. വൈകിട്ട് 4.30 ന് ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്കും വചന സന്ദേശത്തിനും ഫാ. സെബാസ്റ്റ്യന്‍ ഉണ്ണിപ്പള്ളി കാര്‍മ്മികത്വം നല്‍കും. തുടര്‍ന്ന് സണ്‍ഡേ സ്കൂളിന്റെയും ഭക്തസംഘടനകളുടെയും വാര്‍ഷികം ഉദ്ഘാടനവും മുഖ്യ പ്രഭാഷണവും ഫാ. ജിബിന്‍ വട്ടുകുളം. പ്രധാന തിരുനാള്‍ ദിനമായ 14 ന് രാവിലെ 6.15 ന് വിശുദ്ധ കുര്‍ബാന. വൈകിട്ട് നാലിന് ആഘോഷമായ വിശുദ്ധ കുര്‍ബാന വചന സന്ദേശം ഫാ. അനിഷ് ആലുങ്കല്‍ . തുടര്‍ന്ന് ദീപാലംകൃത രഥത്തില്‍ വാദ്യമേള അകമ്പടിയോടെ വടാനക്കവല കപ്പേളയിലേക്ക് ഭക്തിനിര്‍ഭരമായ തിരുനാള്‍ പ്രദക്ഷിണം. തിരുനാള്‍ ശേഷിപ്പ് ആനയിക്കുന്നത് ഫാ.ജേക്കബ് പുവത്തോട്ടത്തില്, ഫാ. ജോമേഷ് മാളോല. തുടര്‍ന്ന് പരിശുദ്ധ കുര്‍ബാനയുടെ ആശിര്‍വാദം. 15 ന് രാവിലെ 9.30 ന് ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്കും വചന സന്ദേശത്തിനും ഫാ. സോണി വടയാപറന്പില് കാര്‍മ്മികത്വം വഹിക്കും. മുള്ളന്‍കൊല്ലി പന്തലിലേക്ക് പ്രദക്ഷിണം. പരിശുദ്ധ കുര്‍ബാനയുടെ ആശിര്‍വാദം. തുടര്‍ന്ന് നേര്‍ച്ചഭക്ഷണവും നടക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍