മന്ത്രി ഇ ചന്ദ്രശേഖരനെതിരെ ബിജെപിയുടെ കരിങ്കൊടി; ബത്തേരിയിലും, കല്‍പ്പറ്റയിലും കരിങ്കൊടി ; 7 പേര് അറസ്റ്റില്‍
വയനാട്ടില്‍ വിവിധ പരിപാടികള്ക്കായെത്തിയ റവന്യൂവകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരനെതിരെ ബിജെപിയുവമോര്‍ച്ച പ്രവര്‍ത്തകരുടെ പ്രതിഷേധം. ബത്തേരി കുപ്പാടിയില്‍ വില്ലേജ് ഓഫീസ് ഉത്ഘാടത്തിനെത്തിയ മന്ത്രിയെ ചുങ്കം ജംഗ്ഷനില്വെച്ചും, കല്‍പ്പറ്റയില്‍ പട്ടയവിതരണത്തിനെത്തിയ മന്ത്രിക്ക് ടൗണില്‍വെച്ചുമാണ് കരിങ്കൊടി പ്രതിഷേധം ഏറ്റുവാങ്ങേണ്ടിവന്നത്. സംഭവവുമായി ബന്ധപ്പെട്ട് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പിജി ആനന്ദ്കുമാര്‍, മണ്ഡലം ജനറല്‍ സെക്രട്ടറി സുധീഷ്, മണ്ഡലം പ്രസിഡന്റ് രാമചന്ദ്രന് ആരോട, മണ്ഡലം കമ്മിറ്റിയംഗം സുധാകരന് എന്നിവരെ കല്‍പ്പറ്റ പോലീസും, യുവമോര്‍ച്ച ജില്ല ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയല്‍, ബിജെപി മണ്ഡലം പ്രസിഡന്റ് അരവിന്ദന്, ബൂത്ത് പ്രസിഡന്റ് ശിവാനന്ദന് എന്നിവരെ ബത്തേരി പോലീസും അറസ്റ്റ് ചെയ്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍