സഹപാഠിക്ക് സ്നേഹപൂര്‍വ്വം;അര്‍ബുദബാധിതനായ സഹപാഠിക്ക് ധനസഹായം നല്കി വേറിട്ട ക്രിസ്തുമാസ് ആഘോഷവുമായി വിദ്യാര്‍ത്ഥികള്‍
പാടിച്ചിറ:ക്രിസ്തുമസിന്റെ സന്ദേശം ഉള്‍ക്കൊണ്ട് ഉത്തമ മാതൃകയായി പാടിച്ചിറ സെന്റ് സെബാസ്റ്റ്യന്‍സിലെ കുട്ടികള്‍. കുട്ടികളും അധ്യാപകരും ചേര്‍ന്ന് സമാഹരിച്ച ചികിത്സാ ധനസഹായ ഫണ്ട് അര്‍ബുദബാധിതനായ സഹപാഠിക്ക് നല്‍കികൊണ്ടാണ് ക്രിസ്തുമസ് ആഘോഷിച്ചത്.സ്കൂള്‍ ലീഡര്‍ സ്റ്റീവ് സനല്‍ സ്കൂള്‍ മാനേജര്‍ ഫാ.തോമസ് പരുന്തനോലിന് തുക കൈമാറി.ഗ്രീറ്റിംഗ് കാര്‍ഡ് നിര്‍മ്മാണ മത്സരം, അധ്യാപകരുടെയും കുട്ടികളുടെയും കരോള്‍ ഗാനങ്ങള്‍,പുല്‍ക്കൂട്,നക്ഷത്രം നിര്‍മ്മാണം എന്നിവയും സംഘടിപ്പിച്ചു.കൊട്ടും പാട്ടുമായി കുട്ടികള്‍ ടൗണിലേക്ക് കരോള്‍ നടത്തി.സമ്മാനവും കൈമാറി. പിടിഎ പ്രസിഡന്റ് ജയ്സണ്‍ ആലവെന്തകാല,മദര്‍ പിടിഎ പ്രസിഡന്റ് സിമി ചിറ്റേടത്ത്,ഹെഡ്മാസ്റ്റര് ശ്രീ. ജോണ്സണ് കെ.ജി,അധ്യാപകരായ സി.ജാന്റി കെ.മാത്യു,ജോഷി.എന്‍.ജെ.,സി.സ്റ്റെല്ല, ചിഞ്ചുമോള്‍,ജിഷിന് എം.ജെ,സ്കൂള്‍ ലീഡര്‍ സ്റ്റീവ് സനല്‍,ഡെപ്യൂട്ടി ലീഡര്‍ ആന്മേരി ജോണ്സണ് എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍