കെ.എസ്.ആര്.ടി.സി ബസ്സില്‍ നിന്നും ഒരു കിലോയിലധികം കഞ്ചാവ് കണ്ടെടുത്തു
സുല്‍ത്താന്‍ ബത്തേരി എക്സൈസ് റേഞ്ച് പാര്‍ട്ടി ക്രിസ്തുമസ് പുതുവത്സരത്തിന്റെ ഭാഗമായി കേരള തമിഴ്നാട് അതിര്‍ത്തി പ്രദേശമായ പാട്ടവയല്‍ ഭാഗത്ത് വെച്ച് നടത്തിയ വാഹന പരിശോധനയില്‍ കെ.എസ്.ആര്.ടി.സി ബസ്സില്‍ നിന്നും ഒരുകിലോ നൂറ് ഗ്രാം കഞ്ചാവ് കണ്ടെടുത്തു.ബാഗിനുള്ളില്‍ പൊതിഞ്ഞ രീതിയിലായിരുന്നു കഞ്ചാവ് കാണപ്പെട്ടത്.കടത്തിയതാരാണെന്ന് വ്യക്തമായിട്ടില്ല.ഐബിയുടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. അസി.എക്സൈസ് ഇന്‍സ്പെക്ടര്‍ മണികണ്ഠന് വി.കെ,പ്രിവന്റീവ് ഓഫീസര്‍മാരായ കെ ജി ശശികുമാര്‍,ജി.അനില്‍കുമാര്‍,സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അമല്‍ തോമസ്, ജോഷി തുമ്പാനം, അമല്‍ദേവ്, അനില്‍കുമാര്‍, ഡ്രൈവര്‍ റഹിം എന്നിവരുടെ നേതൃത്വത്തിലാണ് കഞ്ചാവ് പിടികൂടിയത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍