വളര്‍ത്തു പ്രാവുകളെ കൂടുപൊളിച്ച് മോഷ്ടിച്ചു.
പനമരം ടൗണില്‍ ബസ് സ്റ്റാന്റിന് സമീപത്തെ വീട്ടില്‍ നിന്നാണ് 17 വളര്‍ത്തു പ്രാവുകളെ മോഷ്ടിച്ചത്.പനമരം പുതിയ നിരത്തുമ്മല്‍ ജസീല്‍ തന്റെ വീട്ടില്‍ വളര്‍ത്തിയ പ്രാവുകളാണ് കളവ് പോയത്.ഒന്നിന് 500 രുപയിലധികം വിലവരുന്ന വിവിധയിനം പ്രാവുകളാണ് മോഷ്ടിക്കപ്പെട്ടതെന്ന് ജസീല്‍ പറഞ്ഞു.ഇരുമ്പ് കൂടിന്റെ വാതിലുകളുടെ വിജാഗിരി അഴിച്ചെടുത്താണ് മോഷണം നടത്തിയത്.മുട്ട വിരിഞ്ഞ് പറക്കമുറ്റാത്ത കുഞ്ഞുങ്ങളെ കൂട്ടില്‍ ഉപേക്ഷിച്ചാണ് മോഷ്ടാവ് കടന്ന് കളഞ്ഞത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍