അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തില്‍ വീല്ചെയര്സമ്മാനിച്ച് എന്‍എസ്എസ്
അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തില്‍ ശരീരം തളര്‍ന്ന് പ്രയാസമനുഭവിക്കുന്ന രോഗിക്ക് വീല്‍ ചെയര്‍ സമ്മാനിച്ച് നാഷണല്‍ സര്‍വ്വീസ് സ്കീം . സുല്‍ത്താന്‍ ബത്തേരി സര്‍വ്വജന ഹയര്‍ സെക്കണ്ടറി സ്കൂളിലെ എന്‍ എസ് എസ് വിദ്യാര്‍ത്ഥികളാണ് ശാരീരിക അവശത നേരിടുന്ന 70 വയസ്സുകാരിയായ കൈപ്പഞ്ചേരി കൂടമംഗലം മറിയത്തിന് സ്നേഹ സമ്മാനമായി വീല്‍ ചെയര്‍ സമ്മാനിച്ചത്.ഡിവിഷന് കൗണ്‍സിലര്‍ ഷൈലജ സോമന് വീല്‍ ചെയര്‍ കൈമാറി. കൗണ്‍സിലര്‍ ഷിഫാനത്ത്,ഫൈസല്‍ മലവയല്‍,എ.കെ കരുണാകരന്,സക്കീന നാസര്‍,നവീന്‍ പോള്‍,കുമാരി ഫായിസ തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍