ആര്‍ച്ചറി ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു
പുല്‍പ്പള്ളി:പുല്‍പ്പളളി പഴശ്ശിരാജ കോളേജില്‍ നടന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി ആര്‍ച്ചറി ചാമ്പ്യന്‍ഷിപ്പിന് സമാപനമായി.കേരളാ സ്പോര്‍ട്സ് കൗണ്‍സില്‍ മെമ്പര്‍ അഡ്വ.കെ റഫീഖ് ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു.പ്രിന്‍സിപ്പല്‍ ഡോ.എ.ഒ റോയ് അധ്യക്ഷതവഹിച്ചു.ബത്തേരി രൂപതാ മുഖ്യ വികാരി ജനറല്‍ മോണ്‍സിഞ്ഞോര്‍ മാത്യു അറമ്പന്‍കുടിയില്‍ കോര്‍ എപ്പിസ്ക്കോപ്പ ,രൂപതാ എഡ്യുക്കേഷനല്‍ വിഭാഗം ചീഫ് ബര്‍സാര്‍ ഫാ.തോമസ് മണ്ണിത്തോട്ടം,കോളേജ് ബര്‍സാര്‍ ഫാ.ജോര്‍ജ്ജ് ആലുംമൂട്ടില്‍ എന്നിവര്‍ സംസാരിച്ചു.പുരുഷ വിഭാഗത്തില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ചാമ്പ്യന്മാരും പഴശ്ശിരാജ കോളേജ് റണ്ണറപ്പും കൊടകര സഹൃദയ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് സെക്കന്‍ഡ് റണ്ണറപ്പും ആയി. വനിതാ വിഭാഗത്തില്‍ മാള കാര്‍മ്മല്‍ കോളേജ്,പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി,ഗുരുവായൂര്‍ ലിറ്റില്‍ ഫഌര്‍ കോളേജ് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.സമാപന സമ്മേളനം ജില്ലാ സ്പോര്‍ട് കൗണ്‍സില്‍ പ്രസിഡന്റ് എം.മധു ഉദ്ഘാടനം ചെയ്തു.കോളേജ് ബര്‍സാര്‍ ഫാ.ജോര്‍ജ്ജ് ആലൂംമൂട്ടില്‍ പ്രിന്‍സിപ്പല്‍ ഡോ.എ.ഒ റോയ് എന്നിവര്‍ പങ്കെടുത്തു.പരിപാടികള്‍കള്‍ക്ക് പഴശ്ശിരാജ കോളേജ് ഫിസിക്കല്‍ എഡ്യുക്കേഷന്‍ മേധാവി ടോണി തോമസ് പൊടിമറ്റം,പുല്‍പ്പള്ളി ആര്‍ച്ചറി അക്കാദമി കോച്ച് ഓ.ര്‍ രഞ്ജിത്ത്,മാസ് കമ്മ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ടുമെന്റ് എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍