വികസന സെമിനാര്‍ നടത്തി
നെന്മേനി ഗ്രാമപ്പഞ്ചായത്ത് വികസന സെമിനാര്‍ കോളിയാടിയില്‍ സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതാ ശശി ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ പി മേരി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പി കെ അനില്‍കുമാര്‍ സി.ഡി.എസിനുള്ള മൊമന്റോ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ജയാ മുരളി കരട് പദ്ധതി രേഖ പ്രകാശനം ചെയ്തു.പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ പി കെ രാമചന്ദ്രന് പദ്ധതി വിശദീകരിച്ചു. സ്ഥിരം സമിതി അധ്യക്ഷ സരളാ ഉണ്ണികൃഷ്ണന്, സാബു കുഴിമാളം, കെ കെ പൗലോസ്, അബ്ദുള്ള മാടക്കര, മത്തായി മാസ്റ്റര്‍, പഞ്ചായത്ത് സെക്രട്ടറി സനല്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍