ലോക എയ്ഡ്സ് ദിനാചരണം നടത്തി
പാടിച്ചിറ: മനുഷ്യരാശി കണ്ടതില്‍ വെച്ച് ഏറ്റവും മാരകമായ രോഗത്തോടുള്ള ചെറുത്ത് നില്പ്പിന് ശക്തി കൂട്ടുന്നതിനും എന്റെ ആരോഗ്യം എന്റെ അവകാശമാണ് എന്ന ലോക ആരോഗ്യ സംഘടനയുടെ സന്ദേശം സമൂഹത്തിന് പകര്‍ന്നു കൊടുക്കുന്നതിനുമായി പാടിച്ചിറ സെന്റ് സെബാസ്റ്റ്യന്‍സ് എ.യു.പി സ്കൂളില്‍ ലോക എയ്ഡ്സ് ദിനാചരണം സംഘടിപ്പിച്ചു. രോഗം പകരുന്ന സാഹചര്യങ്ങള്‍, പ്രതിരോധ മാര്‍ഗ്ഗങ്ങള്‍, ചികിത്സാ രീതികള്‍ എന്നിവയെക്കുറിച്ച് രാജ്യാന്തര തലത്തില്‍ അവബോധം ഉണ്ടാക്കുക ,രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ ഒഴിവാക്കുക, എയ്ഡ്സിനെ പ്രതിരോധിക്കാന്‍ രാജ്യാന്തര തലത്തില്‍ സഹകരണം ഉറപ്പുവരുത്തുക എന്നിവയാണ് എയ്ഡ്സ് ദിനാചരണത്തിന്റെ ലക്ഷ്യം.സ്കൂള്‍ തല എയ്ഡ്സ് ദിനാചരണത്തില്‍ എയ്ഡ്സ് ബോധവത്ക്കരണത്തിന്റെ പ്രാധാന്യത്തെപ്പറ്റി ഹെഡ്മാസ്റ്റര് ജോണ്സണ് കെ ജി പറഞ്ഞു. വിദ്യാര്‍ത്ഥികളായ സ്റ്റീവ് സനില്‍, കാര്‍ത്തിക് ,ആന്മേരി ജോണ്സണ്, സ്കൂളിലെ അധ്യാപകര്‍ എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍