കരിവള്ളിക്കുന്ന് ഉപതിരഞ്ഞെടുപ്പ് ;വോട്ടിംഗ് ആരംഭിച്ചു.
ബത്തേരി നഗരസഭയിലെ ഏട്ടാം ഡിവിഷന് കരിവള്ളിക്കുന്ന് ഉപതിരഞ്ഞെടുപ്പ് പോളിംഗ് ആംരംഭിച്ചു.ഓടപ്പള്ളം ഗവ.ഹൈസ്ക്കൂളില്‍ സജ്ജീകരിച്ചിട്ടുള്ള പോളിംഗ് സ്റ്റേഷനില്‍ കൃത്യം ഏഴു മണിക്ക് തന്നെ വോട്ടിംഗ് ആരംഭിച്ചു. 897 വോട്ടര്‍മാരാണ് ഡിവിഷനില്‍ ഉള്ളത്.എല്‍.ഡി.എഫിനായി റെബി പോളും, യു.ഡി.എഫിനായി റിനു ജോണും ബി.ജെ.പിക്കായി ശിവാനന്ദനുമാണ് ജനവിധി തേടുന്നത്.നിലവിലുണ്ടായിരുന്ന എല്‍.ഡി.എഫിന്റെ കൗണ്‍സിലര്‍ സര്‍ക്കാര്‍ ജോലി കിട്ടി പോയതിന്റെ ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഫലപ്രഖ്യാപനം നാളെ (നവംബര്‍ 30) രാവിലെ 10 മണിക്ക് നടക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍