ബൈക്ക് മോഷണകേസിലെ പ്രതി പിടിയില്‍ ;പിടിയിലായത് ആറോളം കേസുകളിലെ പ്രതി
ബത്തേരി തിരുനെല്ലി ഭാഗത്ത് കെട്ടിടനിര്മ്മാണത്തിനായെത്തിയ കോഴിക്കോട് സ്വദേശിയുടെ ബൈക്കും, മൊബൈലും മോഷ്ടിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.അമ്പലവയല്‍ വികാസ് കോളനി താന്നിക്കല്‍ അബ്ദുള്‍ ആബിദ് (25) നെയാണ് ബത്തേരി എസ്ഐ അജീഷ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്. നവംബര്‍ 09നാണ് ബൈക്കും മൊബൈലും മോഷണം പോയത്. തുടര്‍ന്ന് പോലീസ് അന്വേഷണത്തില്‍ മൊബൈല്‍ മലപ്പുറം തിരൂരില്‍ വില്‍പ്പന നടത്തിയതായി അറിഞ്ഞു. മൊബൈല്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതി വലയിലാകുകയായിരുന്നു. ആബിദിനെതിരെ ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ ആറോളം കേസുകള്‍ നിലവിലുണ്ട്. ബത്തേരി എഎസ്ഐ റസാഖ്, എസ്.സിപിഒ മാത്യു, സിപിഒ പ്രവീണ്‍ എന്നിവര്‍ അന്വേഷണസംഘത്തിലുണ്ടായിരുന്നു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍