പഴശിരാജ കോളേജില്‍ ദേശീയ സെമിനാറിന് തുടക്കമായി
പുല്‍പ്പള്ളി പഴശിരാജ കോളേജ് ചരിത്ര വിഭാഗത്തിന്റെ നേതൃത്വത്തില്‍ ആദിവാസി വിദ്യഭ്യാസസവും കുടിയേറ്റവും എന്ന വിഷയത്തില്‍ ഡല്‍ഹിയിലെ ഇന്ത്യന്‍ സാമൂഹ്യ കൗണ്‍സിലിന്റെ സഹകരണത്തോടെ നടത്തുന്ന ദേശീയസെമിനാറിന് തുടക്കമായി.സെമിനാര്‍ ബത്തേരി രൂപത അദ്ധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍തോമസ് ഉദ്ഘാടനം ചെയ്തു.കോളേജ് പ്രിന്‍സിപ്പല്‍ എ.ഒ.റോയ് അദ്ധ്യക്ഷത വഹിച്ചു. പോണ്ടിച്ചേരി മുന്‍ സോഷ്യല്‍ സയന്‍സ് ഡിന് പ്രെഫ.എന്‍ സുബ്രഹ്മണ്യം നായിഡു മുഖ്യ പ്രഭാഷണം നടത്തി.കാലിക്കറ്റ് സര്‍വ്വ കലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ.കെ.കെ.എന്‍ കുറുപ്പ് മുഖ്യാതിഥിയായിരുന്നു.വിവിധ സര്‍വ്വകലശാലയില്‍ നിന്നും ഗവേഷണ സ്ഥാപനങ്ങളില്‍ നിന്നുമായി 14 ഓളം ഗവേഷണ പ്രബന്ധങ്ങള്‍ സെമിനാറില്‍ അവതരിപ്പിക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍