എസ്.എഫ്.ഐ ഭരണഘടനാ സംരക്ഷണ ദിനാചരണം നടത്തി
പുല്‍പ്പള്ളി:ഭരണഘടന ഉയര്‍ത്തുന്ന മൂല്യങ്ങളേക്കാള്‍ വലുത് ആചാരങ്ങളും അന്ധവിശ്വാസങ്ങളുമാണെന്ന് അലമുറയിടുന്നവര്‍ക്കു മുമ്പില്‍ അപ്രസക്തമാകുന്ന ഭരണഘടനയെ ഉയര്‍ത്തിക്കാണിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന വ്യാപകമായി നവംബര്‍ 26 എസ്.എഫ്.ഐ ഭരണഘടനാ സംരക്ഷണ ദിനമായി ആചരിച്ചു.പുല്‍പ്പള്ളിയില്‍ നടന്ന ദിനാചരണം എസ്.എഫ്.ഐ ജില്ലാ പ്രസിഡണ്ട് മുഹമ്മദ്ഷാഫി ഉദ്ഘാടനം ചെയ്തു.എല്‍ദോസ് മത്തായി അധ്യക്ഷത വഹിച്ചു.എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം എന്‍.എസ് വൈഷ്ണവി. അതുല്‍.ടി.ചാക്കോ,ജിഷ്ണു ഷാജി, അലീന ജോയി എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍