വയനാട് എനിക്ക് പ്രിയപ്പെട്ട ഇടം:ചലചിത്ര താരം റോമ
പുല്‍പ്പള്ളി:സിനിമാ രംഗത്ത് തനിക്ക് ഭാഗ്യങ്ങള്‍ നല്കിയ സ്ഥലമാണ് വയനാടെന്ന് ചലച്ചിത്ര താരം റോമ.വയനാട്ടില്‍ ചിത്രീകരിച്ച തന്റെ സിനിമകളും ആല്‍ബങ്ങളും വന്‍ വിജയങ്ങളായിരുന്നെന്നും അതിനാല്‍ ഒരിക്കലും വയനാടിനെ മറക്കാനാവില്ലെന്നും റോമ പറഞ്ഞു.പുല്‍പ്പള്ളി പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയറിന് ഒക്സിജന്‍ കോണ്‍സണ്‍ട്രേറ്ററിനുള്ള തുക കൈമാറുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു റോമ. യു.എ.ഇ. ജനതാ കള്‍ച്ചറല്‍ സെന്ററാണ് തുക നല്‍കിയത്.പാലിയേറ്റീവ് കെയര്‍ പ്രസിഡന്റ് എന്‍.യു ഇമ്മാനുവല്‍ അധ്യക്ഷത വഹിച്ചു. യു.എ.ഇ. ജനതാ കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് ടി.ജെ. ബാബു, ഡോ. ടി.വി. മുഹമ്മദ്, കെ.ജി. സുകുമാരന്‍, ദേവസ്യ വേമ്പേനി, സുനില്‍ ജോര്‍ജ്, ടി.കെ. പൊന്നന്, എം.കെ. സുരേഷ്, ഷിനി തേവലത്തില്‍, സിസ്റ്റര്‍ സ്മിത സി.എം.സി. തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍