ചില്ലുകള്‍ തകര്‍ത്ത് സീറ്റുകള്‍ കുത്തിപ്പൊളിച്ച കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി ; കുഴല്‍പ്പണ സംഘത്തിന്റേതാണെന്ന് സംശയം
മീനങ്ങാടി പോലിസ് സ്റ്റേഷന് പരിധിയില്‍ മൂന്നാന കുഴിക്ക് സമീപമാണ് മാരുതി സ്വിഫ്റ്റ് കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കാറിന്റെ നമ്പര്‍ പ്ലേറ്റ് ഫോര്‍ രജിസ്ട്രേഷന് സ്റ്റിക്കര്‍ ഒട്ടിച്ച് മറച്ച നിലയിലാണുള്ളത്. കൂടാതെ ചില്ലുകള്‍ തകര്‍ത്ത നിലയിലും, സീറ്റുകള്‍ കുത്തിക്കീറി പൊളിച്ച നിലയിലുമാണുള്ളത്. സീറ്റിനിടയില്‍ പണവും കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ കുഴല്‍പ്പണ സംഘത്തിന്റെ താണ് വാഹനമെന്ന് സംശയിക്കുന്നതായി പോലീസ് വ്യക്തമാക്കി.പരിസരത്ത് ചില്ലുകള്‍ കാണാത്തതിനാല്‍ മറ്റെവിടെയോ വെച്ച് ചില്ലുകള്‍ തകര്‍ത്ത ശേഷം മൂന്നാനക്കുഴിയില്‍ വാഹനം ഉപേക്ഷിച്ചതാകാമെന്നാണ് അനുമാനം. മീനങ്ങാടി പോലീസിന്റെ സാന്നിധ്യത്തില്‍ വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍