പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് പീഡനം യുവാവിനെ അറസ്റ്റ് ചെയ്തു
കേണിച്ചിറ പോലീസ് സ്റ്റേഷന് പരിധിയിലെ ഒരു കോളനിയിലെ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ പീഢിപ്പിച്ച പരാതിയുമായി ബന്ധപ്പെട്ട് പ്രതിയെ കേണിച്ചിറ പോലീസ് സബ്ബ് ഇന്‍സ്പെക്ടര്‍ സി ഷൈജുവും സംഘവും പിടികൂടി. നടവയല്‍ താന്നിക്കുന്ന് കോളനിയിലെ കൃഷ്ണന് (32) ആണ് പിടിയിലായത്. രണ്ട് മാസം മുമ്പ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയായ കൃഷ്ണന് ഒളിവില്‍ കഴിഞ്ഞ് വരികയായിരുന്നു. ഒടുവില്‍ ഇന്നലെ സമീപത്തെ മറ്റൊരു കോളനിയിലെത്തിയ കൃഷ്ണനെ പോലീസ് പിടികൂടുകയായിരുന്നു. ഇയ്യാള്‍ക്കെതിരെ പോക്സോ, ബലാത്സംഘവകുപ്പുകള് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബത്തേരി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി രണ്ടാം വിഭാഗം മുമ്പാകെ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍