ബസ് യാത്രികയെ മാനഭംഗപ്പെടുത്തി; കണ്ടക്ടര്‍ അറസ്റ്റില്‍
കുറ്റിയാടിയില്‍ നിന്നും മാനന്തവാടിയിലേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരിയായ യുവതിയെ മാനഭംഗപ്പെടുത്തിയെന്ന പരാതിയെ തുടര്‍ന്ന് ബസ് കണ്ടക്ടര്‍ അറസ്റ്റില്‍ . വടകര തിരുവള്ളൂര്‍ കുന്നുമ്മലങ്ങാടി താഴെക്കുനി വീട്ടില്‍ കെ ഹനീഷ് (40) നെയാണ് തൊണ്ടര്‍നാട് അഡി.എസ് ഐ അബ്ദുള്ളയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി ഏഴരയോടെ ബസ്സില്‍വെച്ച് യുവതിയോട് ലൈംഗീകചുവയോടെ പെരുമാറിയതുമായി ബന്ധപ്പെട്ട് ഇയ്യാള്‍ക്കെതിരെ 354 വകുപ്പുള്‍പ്പെടെയുള്ളവ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.ഹനീഷ് ബസ്സില്‍ വെച്ച് ആദ്യം യുവതിയെ അറിഞ്ഞുകൊണ്ട് സ്പര്‍ശിക്കാന്‍ ശ്രമിച്ചതായും, ശേഷം ശരീരഭാഗത്ത് പിടിച്ചതുമായാണ് പരാതി. ഇതിനെ തുടര്‍ന്ന് യുവതി ഭാവി വരന് മൊബൈലില്‍ സന്ദേശമയക്കുകയും, അദ്ദേഹം പോലീസില്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ തൊണ്ടര്‍നാട് പോലീസ് ബസ് തടഞ്ഞു നിര്‍ത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. തുടര്‍ന്ന് യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാനഭംഗത്തിന് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ബസ് തടഞ്ഞിട്ടതുമൂലം ട്രിപ് മുടങ്ങുകയെങ്കിലും അടുത്ത ബസ്സില്‍ യാത്രികരെ കയറ്റി അയക്കുകയുമായിരുന്നു. യുവതിയുടെ തക്ക സമയത്തുള്ള ഇടപെടല്‍ മൂലമാണ് കണ്ടക്ടറെ കയ്യോടെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍