നിയമ സേവന ദിനാചരണം നടത്തി
വടുഞ്ചാല്:സുല്‍ത്താന്‍ ബത്തേരി താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മിറ്റിയും, വടുവഞ്ചാന് എന്‍.ബി.ആര്.ഒ നവജീവന്‍ വൊക്കേഷണല്‍ ട്രെയിനിംഗ് സെന്ററും സംയുക്തമായി ദേശീയ നിയമ സേവന ദിനാചരണം നടത്തി.ചടങ്ങ് താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മിറ്റി ചെയര്‍മാനും സബ് ജഡ്ജുമായ കെ.പി ജോയി ഉത്ഘാടനം നിര്‍വ്വഹിച്ചു.തുടര്‍ന്ന് അഡ്വ.വി.എം ജോയിയുടെ നേതൃത്വത്തില്‍ നിയമബോധവല്‍ക്കരണ ക്ലാസ് നടത്തി.ചെയര്മാന് എല്‍ദോ പൂവത്തിങ്കല്‍ സ്വാഗതം ആശംസിച്ചു.റവ.ഫാദര്‍ ടോണി കോഴിമണ്ണില്‍ അദ്ധ്യക്ഷത വഹിച്ചു.ഭിന്നശേഷിക്കാരായ ആളുകളുടെ അവകാശങ്ങളെ കുറിച്ചും, സംരക്ഷണത്തെ കുറിച്ചും നിയമബോധവല്‍ക്കരണ ക്ലാസ്സില്‍ പരാമര്‍ശിക്കയുണ്ടായി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍