യൂത്ത് ലീഗ് യുവജനയാത്ര;വൈറ്റ്ഗാര്‍ഡ് പരിശീലനം പൂര്‍ത്തിയാകുന്നു.
ബത്തേരി:യൂത്ത് ലീഗിന്റെ കീഴില്‍ രൂപീകരിക്കപ്പെടുന്ന ദുരന്ത നിവാരണ സേനയായ വൈറ്റ്ഗാര്ഡിന്റെ പരിശീലനം വയനാട് ജില്ലയില്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു. ബത്തേരി മുനിസിപ്പല്‍ യൂത്ത് ലീഗ് വൈറ്റ്ഗാര്‍ഡ് യൂണിഫോം തുക യുവജന യാത്ര ബത്തേരി നിയോജക മണ്ഡലം ചെയര്മാന് പി പി അയ്യൂബില്‍ നിന്നും ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് കെ ഹാരിസ് ഏറ്റുവാങ്ങി. ജില്ലാ ലീഗ് വൈസ് പ്രസിഡന്റ് ടി മുഹമ്മദ്, യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി സി കെ ഹാരിഫ്, വി എം അബൂബക്കര്‍, ഷമീം പാറക്കണ്ടി, ജാസര്‍ പാലക്കല്‍, അസീസ് വേങ്ങൂര്‍, സമദ് കണ്ണിയന്‍, സി കെ മുസ്തഫ, ഇബ്രാഹിം മൈതാനിക്കുന്ന്, ഹംസക്കുട്ടി ചെതലയം, കെ ഹാഷിം, ടി അവറാന്, എന്‍ ഉസ്മാന് തുടങ്ങിയവര്‍ സംബന്ധിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍