സോഷ്യല്‍ മീഡിയ ഉപയോഗം പെണ്‍കുട്ടികള്‍ ജാഗ്രത പാലിക്കണം: കെ.ബി നസീമ
സുല്‍ത്താന്‍ ബത്തേരി: വാട്സ്ആപ്പ്,ഫെയ്സ് ബുക്ക് ഉള്‍പ്പടെയുള്ള സോഷ്യല്‍ മീഡിയകള്‍ ഉപയോഗിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ ആവശ്യപ്പെട്ടു.അടുത്ത കാലത്ത് ജില്ലയിലുണ്ടായ ആത്മഹത്യകളില്‍ പലതിലും സോഷ്യല്‍ മീഡിയകളുടെ ദുരുപയോഗം തെളിയിക്കപ്പെട്ട് കൊണ്ടിരിക്കുകയാണന്നും അവര്‍ പറഞ്ഞു. സുല്‍ത്താന്‍ ബത്തേരി മൈതാനിക്കുന്നില്‍ ശംസുല്‍ ഉലമ വനിത കോളജ് ഫെസ്റ്റ് ഡാസില്‍ ഡേ 2018 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. മത്സര വിജയികള്‍ക്ക് സുല്‍ത്താന്‍ ബത്തേരി നഗരസഭ കൗണ്‍സിലര്‍ ബാനു പുളിക്കല്‍ ഉപഹാരം നല്കി. ഷബ്ന ടീച്ചര്‍ അധ്യക്ഷയായി. ഹാജറ അബ്ദുറഹ്മാന്, നസീബ ടീച്ചര്‍, സുലൈഖ ടീച്ചര്‍, റൈഹാനത്ത് ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. കോളജ് ലീഡര്‍ മുഹ്സിന എം സ്വാഗതവും ഫിദ ഫാത്വിമ എം.എ നന്ദിയും പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍