വനം വകുപ്പ് ഓഫീസ് ഉപരോധ സമരം അവസാനിപ്പിച്ചു
പുല്‍പ്പള്ളി: നടവയല്‍ മേഖലയില്‍ രൂക്ഷമായ വന്യമൃഗശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നടവയല്‍ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ പുല്‍പ്പള്ളി ഇലക്ട്രിക് കവലയിലെ ഫോറസ്റ്റ് ഓഫീസ് ഉപരോധ സമരം അവസാനിപ്പിച്ചു.കര്‍ഷകര്‍ ഉന്നയിച്ച വിവിധ ആവശ്യങ്ങളില്‍ നടപടി സ്വീകരിക്കുമെന്ന് വനംവകുപ്പ് ഉറപ്പ് നല്‍കിയതോടെയാണ് ഉപരോധ സമരം അവസാനിപ്പിച്ചത്. മാസങ്ങളായി നടവയല്‍, നെയ്കുപ്പ, ദാസനക്കര പ്രദേശങ്ങളില്‍ കാട്ടാന കര്‍ഷകരുടെ വിളകള്‍ നശിപ്പിക്കുന്നത് തുടര്‍ന്നിട്ടും വനംവകുപ്പിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടാകാത്തതില്‍ പ്രതിഷേധിച്ചായിരുന്നു പുല്‍പ്പള്ളി ഫോറസ്റ്റ് സ്റ്റേഷന് മുന്നില്‍ ഉപരോധം നടത്തിയത്.രാവിലെ 10 മണിക്ക് ആരംഭിച്ച സമരത്തില്‍ നൂറ് കണക്കിന് കര്‍ഷകര്‍ പങ്കെടുത്തു. ഉച്ചയോടെ ചെതലയം റേഞ്ച് ഓഫീസര്‍ രതീഷുമായി നടത്തിയ ചര്‍ച്ചയില്‍ കര്‍ഷകര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ക്ക് പരിഹാരം കാണാമെന്ന് ഉറപ്പ് നല്‍കിയതോടെയാണ് സമരം അവസാനിപ്പിച്ചത്. ഉപരോധ സമരത്തിന് ഫാ. ബെന്നി മുതിരക്കാല, ഫാ. ജോണ്സണ് മണിയങ്കോട്ട്, ഗ്രേഷ്യസ് നടവയല്‍, കെ.കെ. എബ്രഹാം, ഷാജി നടവയല്‍, പൂതാടി ഗ്രാമപ്പഞ്ചായത്തംഗങ്ങളായ എ. ഉണ്ണികൃഷ്ണന്, മേഴ്സി സാബു, ബിന്ദു സജീവന് എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍