കേരള ശാസ്ത്രസാഹിത്യ പരിഷത്ത്;പുല്‍പ്പള്ളി മേഖലാ പദയാത്ര സമാപിച്ചു.
പുല്‍പ്പള്ളി: പ്രളയാനന്തര നവകേരള സൃഷ്ടിയ്ക്ക് സുസ്ഥിര വികസന സമീപനം ഉണ്ടാകണമെന്നാവശ്യപ്പെട്ടുകൊണ്ട് അമരക്കൂനിയില്‍ നിന്നാരംഭിച്ച കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പുല്ലള്ളി മേഖല പദയാത്ര പാടിച്ചിറയില്‍ സമാപിച്ചു. മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിവരാമന് പാറക്കുഴി സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് അംഗം തോമസ് പാഴൂക്കാല പദയാത്രയെ സ്വീകരിച്ചു. പരിഷത്ത് കേന്ദ്രനിര്വ്വാക സമിതി അംഗം പ്രൊഫ.കെ.ബാലഗോപാലന് മുഖ്യപ്രഭാഷണം നടത്തി.സുസ്ഥിരത ,തുല്യത, പങ്കാളിത്തം, ജനാധിപത്യം, സുതാര്യത, സാമുഹ്യനീതി എന്നിവ ഉറപ്പാക്കി കൊണ്ടു വേണം നവകേരള സൃഷ്ടി. കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന ആഘാതം കുറക്കുവാനും, പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിര്‍ത്താനും ഉതകുന്ന വികസന പ്രവര്‍ത്തനങ്ങളാണ് നടത്തേണ്ടത്.പാറ, മണല്‍, തുടങ്ങിയ പുതുക്കപ്പെടാത്ത പ്രകൃതി വിഭവങ്ങളുടെ ഖനനവും വിതരണവും പൊതുമേഖലയിലാക്കണം. ഒരു കുടുംബത്തിനു വസിക്കാന്‍ ആവശ്യമായ വിസ്തൃതിയില്‍ മാത്രമേ ഭവന നിര്‍മ്മാണം അനുവദിക്കാവൂ തുടങ്ങിയ പരിഷത്ത് നിര്‍ദ്ദേശങ്ങള്‍ പ്രചരിപ്പിച്ചു. പുല്പള്ളി, അമരക്കു നി, വടാനക്കവല, മുള്ളന്‍കൊല്ലി, പട്ടാണി കുപ്പ്, പെരിക്കല്ലൂര്‍, ചേലൂര്‍, കബനി ഗരി തുടങ്ങിയ കേന്ദ്രങ്ങളില്‍ ലഘു നാടകങ്ങള്‍, പ്രഭാഷണങ്ങള്‍, മദ്രാഗീതങ്ങള് എന്നിവയിലൂടെയാണ് പ്രചരണം നടത്തിയത്.പദയാത്ര ക്യാപ്റ്റന്‍ പി.സി.മാത്യു, മാനേജര്‍ വി.എസ് ചാക്കോ ജില്ല സെക്രട്ടറി പി.ആര് മധുസുദനന്‍, മേഖല സെക്രട്ടറി ഒ.കെ.പീറ്റര്‍, എം.എം.ടോമി, എ സി.ഉണ്ണികൃഷ്ണന്, എന്‍ സത്യാനന്ദന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍