വയോജന ചികിത്സാ പദ്ധതി: സര്‍വേ ആരംഭിച്ചു
പുല്‍പ്പള്ളി: പനമരം ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന വയോജന ചികിത്സാ പദ്ധതിയുടെ ഭാഗമായ സര്‍വേ സുരഭിക്കവല വയോജനഹാളില് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാര് ഉദ്ഘാടനം ചെയ്തു.നവംബര്‍ ഒന്നു മുതല്‍ പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി, പൂതാടി, പനമരം, കണിയാമ്പറ്റ പഞ്ചായത്തുകളിലാണ് 30 ലക്ഷം രൂപ ചെലവില്‍ പദ്ധതി നടപ്പിലാക്കുന്നത്.ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മേഴ്സി ബെന്നി അധ്യക്ഷത വഹിച്ചു. ഡോ.അപര്‍ണ, മണി ഇല്യന്പത്ത്, പഞ്ചായത്തംഗം റഷീദ പ്രതീഷ്, മാത്യു ഉണ്ണ്യാപ്പള്ളി, മാത്യു മാര്ത്താട്ട്, ത്രേസ്യാമ്മ, ഗ്രേസി, സുജാദേവി, ഗീത, മേരി സ്കറിയ, മിനി എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍