നാളെ (ഒക്ടോബര്‍ 18) ശബരിമല കര്‍മ്മസമിതിയുടെ സംസ്ഥാന ഹര്‍ത്താല്‍ ;എന്‍.ഡിഎ പിന്തുണയ്ക്കും
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നിലയ്ക്കലിലുണ്ടായ പോലീസ് ലാത്തി ചാര്‍ജ്ജില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മ സമിതി നാളെ 12 മണിക്കൂര്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ബിജെപി, സംഘപരിവാര്‍ സംഘടകളടക്കമുള്ള എന്‍.ഡി.എ ഹര്‍ത്താലിന് പൂര്‍ണ്ണ പിന്തുണ നല്‍കും. എന്നാല്‍ യാതൊരു വിധ അക്രമ സംഭവങ്ങളെയും ഹര്‍ത്താല്‍ അനുകൂലികള്‍ പ്രോത്സാപ്പിക്കരുതെന്ന് എന്‍.ഡി.എ നേതൃത്വം അറിയിച്ചു.ശബരിമല സംരക്ഷണ സമിതിയും എ.എച്ച്.പിയും ആഹ്വാനം ചെയ്ത ഹര്‍ത്താലിന് പിന്തുണക്കില്ലെന്ന് നേരത്തെ ബി.ജെ.പി അടക്കമുള്ള സംഘടനകള്‍ പ്രഖ്യാപിച്ചിരുന്നു.എന്നാല്‍ ശബരിമല കര്‍മ്മ സമിതിയുടെ ഹര്‍ത്താലിന് ഇവര്‍ പൂര്‍ണ്ണ പിന്തുണ നല്കി രംഗത്ത് വരുകയായിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍