പൂക്കോട് വെറ്ററിനറി കോളേജ് കവാടത്തില്‍ മാവോയിസ്റ്റുകളെത്തി കൊടികള്‍, ബാനറുകള്‍, പോസ്റ്ററുകള്‍ സ്ഥാപിച്ചു; ബോംബെന്ന് തോന്നിപ്പിക്കുന്ന പദാര്‍ത്ഥം പോലീസ് പരിശോധിക്കുന്നു

വൈത്തിരി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ പൂക്കോട് വെറ്ററിനറി കോളേജിന്റ പ്രവേശന കവാടത്തിലാണ് ഇന്ന് പുലര്‍ച്ചെ മൂന്നംഗ മാവോവാദികളെത്തിയത്. തുടര്‍ന്ന് സി പി ഐ മാവോയിസ്റ്റ് പാര്‍ട്ടി രൂപീകരണത്തിന്റെ 14ാം വാര്‍ഷികോത്സവത്തിന് അഭിവാദ്യമര്‍പ്പിച്ചും, ആശയ പ്രചാരണം നടത്തിയുമുള്ള പോസ്റ്ററുകളും ബാനറുകളും സ്ഥാപിച്ചു. കൂടാതെ സ്‌ഫോടക വസ്തുവെന്ന് സംശയം ജനിപ്പിക്കുന്ന രീതിയിലുള്ള ഒരു വസ്തുവും സ്ഥാപിച്ചിട്ടുണ്ട്. അതിന് സമീപം അപായ ചിഹ്നം രേഖപ്പെടുത്തി ബാനര്‍ വലിച്ചുകെട്ടിയിട്ടുണ്ട്. കല്‍പ്പറ്റ ഡിവൈഎസ്പി പ്രിന്‍സ് എബ്രഹാമിന്റ നേതൃത്വത്തില്‍ പോലീസ്, ബോംബ് സ്‌ക്വാഡ്, തണ്ടര്‍ബോള്‍ട്ട് സംഘം പരിശോധന നടത്തുന്നു.
ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ആയുധ ധാരികളായ മൂന്നംഗ മാവോ വാദികള്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഗേറ്റ് വാച്ചര്‍ ഇവരെ തടയാന്‍ ശ്രമിച്ചതായും എന്നാല്‍ വാച്ചറെ ഭീഷണിപ്പെടുത്തി മൊബൈല്‍ വാങ്ങി കൈവശം വെക്കുകയും, ബാനറുകളും കൊടികളും മറ്റും സ്ഥാപിച്ച് തിരികെ പോകാന്‍ നേരം മൊബൈല്‍ തിരിച്ചു നല്‍കുകയും ചെയ്തതായി പറയുന്നു.
കാര്‍ഡ് ബോര്‍ഡ് കൊണ്ട് പൊതിഞ്ഞ് വയറുകള്‍ ചുറ്റിവരിഞ്ഞ നിലയിലുള്ള ഒരു വസ്തു കവാടത്തിലെ തൂണുകള്‍ക്കിടയില്‍ വെച്ചതാണ് അല്‍പം ആശങ്കക്കിടയാക്കിയത്. കൂടാതെ ഇതിന്റെ പരിസരത്തായില്‍ അപായ ചിഹ്നം വരച്ചതും, അത് കളയാന്‍ ശ്രമിച്ചാല്‍ അപകടുണ്ടാകുമെന്ന് രേഖപ്പെടുത്തിയതമായ ബാനറും സ്ഥാപിച്ചിരുന്നു.
ജനകീയ യുദ്ധം ഭീകരവാദമല്ല; ജനങ്ങളുടെ വിമോചനത്തിനുള്ള മാര്‍ഗ്ഗമാണെന്നും സാമ്രജ്യത്വ സേവ നടത്തുന്ന അര്‍ദ്ധ ജന്മിത്വ ദല്ലാള്‍ ഉദ്യോഗസ്ഥ മുതലാളിത്ത ഇന്ത്യന്‍ ഭരണവര്‍ഗ്ഗ അധികാര കേന്ദ്രത്തെ സായുധ വിപ്ലവത്തിലൂടെ അട്ടിമറിക്കുകയും പുത്തന്‍ ജനാധിപത്യ ഇന്ത്യ കെട്ടിപടുക്കുകയും ചെയ്യണമെന്നും ബാനറുകളില്‍ ആഹ്വാനം ചെയ്യുന്നു. അധികാരം കൊയ്യാന്‍ ആയുധങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടുകയെന്ന് എഴുതിയ ബാനര്‍ സ്ഥാപിച്ച് മാവോ വാദികള്‍ സായുധ വിപ്ലവത്തിന് ആഹ്വാനം ചെയ്യുന്നുമുണ്ട്.ചൂഷണത്തിനും മര്‍ദ്ദനത്തിനുമെതിരെ ഏവരും ഐക്യപ്പെടണമെന്നും സി പി ഐ മാവോയിസ്റ്റ് പാര്‍ട്ടിയുടെ 14 ആം ലയനത്തെ ഉയര്‍ത്തി പിടിക്കണമെന്നും, ഈ ലയനം ചരിത്ര പരമായ നേട്ടമാണെന്നും ബാനറുകളിലൂടെ ആഹ്വാനം ചെയ്യുന്നുണ്ട്.
സ്ഥാപിച്ചിരിക്കുന്ന ബാനറുകളിലും, പോസ്റ്ററുകളിലും ജനങ്ങളെ സായുധ വിപ്ലവത്തിലേക്ക് നയിക്കുന്ന ആഹ്വാനങ്ങളാണ് അധികവും ഉള്ളതെന്നതിനാല്‍ ഇത് അതീവ ജാഗ്രതയോടെയാണ് പോലീസ് നോക്കി കാണുന്നത്.കല്‍പ്പറ്റ ഡിവൈഎസ്പി പ്രിന്‍സ് എബ്രഹാമിന്റെ നേതൃത്വത്തില്‍ പോലീസ്, തണ്ടര്‍ബോള്‍ട്ട്, ബോംബ് സ്‌ക്വാഡ് സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍