കൊളവള്ളിയില്‍ കൊട്ടത്തോണി മറിഞ്ഞ് ഒരാളെ കാണാതായി.
പുല്‍പ്പള്ളി കൊളവള്ളിയില്‍ കബനി നദിയില്‍ കൊട്ടത്തോണി മറിഞ്ഞ് ഒരാളെ കാണാതായി.കൊളവള്ളി കുറുമ കോളനിയിലെ കുള്ളന്‍ (50) നെയാണ് കാണാതായത്.കാര്‍ണ്ണാടകയിലെ ഗുണ്ടറയില്‍ നിന്നും കൊളവള്ളിയിലേക്ക് കൊട്ടത്തോണിയില്‍ വരുമ്പോഴായിരുന്നു അപകടം.കൊട്ടത്തോണിയില്‍ 3 ഓളം പേര് ഉണ്ടായിരുന്നൂവെങ്കിലും അവര്‍ നീന്തി രക്ഷപ്പെട്ടു.കബനി നദിയും കന്നാരംപുഴയും ഒന്നിക്കുന്ന ഭാഗത്താണ് അപകടം നടന്നത്.സ്ഥലത്ത് ഫയര്‍ ഫോഴ്സും നാട്ടുകാരും,പോലീസും ചേര്‍ന്ന് തിരച്ചില്‍ നടത്തുന്നു.പുഴയില്‍ വെള്ളം കൂടുതലായതിനാല്‍ വനംവകുപ്പിന്റെ ബോട്ട് എത്തിച്ച് തിരച്ചില്‍ നടത്താനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്.കാളിയാണ് കുള്ളന്റെ ഭാര്യ.ശെല്വന്,രാജ്,കുള്ളി എന്നിവര്‍ മക്കളാണ്
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍