വിദ്യാര്‍ത്ഥി പുഴയില്‍ മുങ്ങിമരിച്ചു
പനമരം മാതോത്ത് പൊയിലില്‍ തൂക്കുപാലത്തിന് സമീപത്തെ പുഴയില്‍ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു.പനമരം ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയും എടത്തുംകുന്ന് കേഴാംകോട്ട്കുന്നേല് ശശിധരന് സ്മിത ദമ്പതികളുടെ മകനുമായ വൈഷ്ണവ് (17) ആണ് മരിച്ചത്.പ്രളയക്കെടുതിയില്‍ വീട് തകര്‍ന്ന സഹപാഠിക്ക് വീട് നിര്‍മ്മിച്ച് നല്‍കുന്നതിനിടെ ഭക്ഷണ ശേഷം കൈകഴുകനായി പുഴയില്‍ ഇറങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്ന് സഹപാഠികള്‍ പറഞ്ഞു.നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ വൈഷ്ണവിനെ കണ്ടെത്തിയെങ്കിലും ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു.വൈശാഖ് ഏക സഹോദരനാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍