പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു
മേപ്പാടി മാനിവയല്‍ കാവുംപാടന്‍ ഹൈദ്രുവിന്റെ മകന് അംജിത്ത് (20) ആണ് മേപ്പാടി മുണ്ടക്കൈ പുഴയിലെ സീതമ്മക്കുണ്ടില്‍ മുങ്ങിമരിച്ചത്.4 പേരടങ്ങുന്ന സംഘം പുഴയില്‍ നീന്തിക്കൊണ്ടിരിക്കുമ്പോള്‍ അംജിത്ത് കുഴഞ്ഞ് താഴ്ന്നു പോവുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.ആഴക്കൂടുതല്‍ ഉള്ളത് കാരണം അംജിത്തിനെ രക്ഷപ്പെടുത്താനായില്ല. തുടന്ന് ഫയര്‍ഫോഴ്സും മുങ്ങല്‍ വിദഗ്ദനും ചേര്‍ന്ന് നടത്തിയ തിരിച്ചലില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.മുട്ടില്‍ ഡബ്ല്യു.എം.ഒ കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിയാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍