കരകൗശലത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച് ഒരു വീട്ടമ്മ
പുല്‍പ്പള്ളി: കരകൗശല വിദ്യയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച് ഒരു വീട്ടമ്മ. പുല്‍പ്പള്ളി കളനാടിക്കൊല്ലി നൂനൂറ്റില്‍ ബെന്നിയുടെ ഭാര്യ സോനയാണ് ശ്രദ്ധേയയാവുന്നത്.പെയിന്റിങ്ങ്, എംമ്പ്രോയിഡറി എന്നിവയ്ക്ക് പുറമേ ക്ഷേത്രങ്ങളിലേക്കുള്ള നെറ്റപ്പട്ട നിര്‍മ്മാണത്തിലും കഴിവ് തെളിയിച്ചിരിക്കുകയണ് ഇവര്‍.ഹൈന്ദവ ആചാരങ്ങള്‍ പാലിച്ചാണ് നെറ്റിപ്പട്ടം തയ്യാറാക്കുന്നത്.അഞ്ചരയടി നീളത്തിലുള്ള നെറ്റിപ്പട്ടത്തിന്റെ നിര്‍മ്മാണം ഒരാഴ്ചകൊണ്ടാണ് പൂര്‍ത്തിയാക്കിയത്. ഇതിന് പുറമേ പെയ്ന്റിങിലും ഇവര്‍ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. പാരമ്പര്യമായി പിതാവില്‍ നിന്ന് കിട്ടിയ കഴിവാണ് തനിക്ക് പ്രചോദനമായതെന്ന് ഈ വീട്ടമ്മ പറയുന്നു. പൂര്‍ണ്ണ പിന്തുണയുമായി കര്‍ഷകനായ ഭര്‍ത്താവ് ബെന്നിയും മക്കളായ റോഷനും സോബിനും കൂടെയുണ്ട്. നിരവധിയാളുകളാണ് സോനയൊരുക്കിയ കരകൗശല വസ്തുക്കള്‍ കാണനെത്തുന്നത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍