സഹായഹസ്തവുമായി യുവകര്ഷകന്
പുല്‍പ്പള്ളി: പ്രളയക്കെടുതിമൂലം ദുരിതത്തിലായ പുല്‍പ്പള്ളി പഞ്ചായത്തിലെ പുഴമൂല കോളനിയിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും കട്ടിലുകള്‍ നല്കി മാതൃകയാവുകയാണ് ആളൂര്ക്കുന്നിലെ റോയ് വെട്ടുവേലില്‍ എന്ന യുവകര്ഷകന്. കോളനിയിലെ പതിനഞ്ച് കുടുംബങ്ങള്‍ക്കാണ് കട്ടിലുകള്‍ നല്‍കിയത്. കോളനികളില്‍ കൊടും തണുപ്പിലും പ്രായമായവരുള്‍പ്പടെ തറയില്‍ കിടക്കുന്നത് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് റോയ് കട്ടില് നല്‍കിയത്. കബനി നദി കരകവിഞ്ഞതിനെ തുടര്‍ന്ന് കോളനിയില്‍ വെള്ളം കയറി മുഴുവന്‍ കുടുംബങ്ങളും പാക്കം ഗവ. സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലാണ് കഴിഞ്ഞിരുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ്, ബ്ലോക്ക് പഞ്ചായത്ത് അംഗം മണി ഇല്യന്പത്ത്എന്നിവരുടെ സാന്നിധ്യത്തിലാണ് കട്ടിലുകള്‍ കൈമാറിയത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍