ദുരിതാശ്വാസത്തിനെത്തിയ ജവാന്മാര്ക്ക് മറ്റൊരു ജവാന്റെ അമ്മയുടെ ആദരവ്...!
വയനാട്ടിലെ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി ആഴ്ചകള്‍ക്കു മുന്നേ മാനന്തവാടിയിലെത്തിയ ധീര ജവാന്മാരെയാണ് പഞ്ചാബ് ഫൈവ് എഞ്ചിനീയര്‍ റെജിമെന്റിലെ ഹവില്‍ദാറായ വിപിന്‍ നാരായണന്റെ മാതാവും മാനന്തവാടി സ്വദേശിയുമായ സുമതി പൊന്നാട അണിയച്ച ശേഷം യാത്രയയപ്പ് നല്‍കിയത്. പ്രളയക്കെടുതിക്കിടെ ജില്ലയിലെ നിരവധി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ഇരുപത്തി രണ്ടോളം പട്ടാളക്കാരെയാണ് തന്റെ മകന്റെ സഹപ്രവര്‍ത്തകരായി കണ്ട് സുമതി ആദരിച്ചത്. മാനന്തവാടിയില്‍ നവീന നീറ്റ് ആന്റ് ക്ലീന്‍ എന്ന സ്ഥാപനം നടത്തി വരികയാണ് സുമതി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍