ദുരിതാശ്വാസ ക്യാമ്പ് അംഗം കുഴഞ്ഞ് വീണ് മരിച്ചു
മാനന്തവാടി നഗരസഭയിലെ പ്രിയദര്‍ശിനി എസ്റ്റേറ്റില്‍ നിന്നും മണ്ണിടിച്ചില്‍ ഭീഷണിയെ തുടര്‍ന്ന് കണിയാരം സെന്റ് ജോസഫ് ടി.ടി.ഐയിലെദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയ പ്രിയദര്‍ശിനി ടീ എസ്റ്റേറ്റ് തൊഴിലാളിയായ ബസവന്റ ഭാര്യ കുപ്പ (50) കുഴഞ്ഞ് വീണ് മരിച്ചു.ദേഹാസ്വാസ്യത്തെ തുടര്‍ന്ന് ക്യാമ്പില്‍ വെച്ച് കുഴഞ്ഞ് വീഴുകയും ഉടന്‍ തന്നെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.മകള്‍:ദീപ.മരുമകന്:ഉണ്ണി.സംസ്ക്കാരം 12 മണിയോടെ കാട്ടിക്കുളം താഴെ അമ്പത്തിനാലിലെ കാവുംമൂല കോളനയില്‍ നടക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍