വയനാട്ടിലെ ഹോസ്ററലുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അവധിക്കാലത്തും താമസസൗകര്യം ഉറപ്പ് വരുത്തണം:ജില്ല കളക്ടര്‍; ഓണാവധിക്കാലത്ത് ക്ലാസ്സുകള്‍ നടത്തരുത്
വയനാട് ജില്ലയുടെ വിവിധ പ്രദേശങ്ങില്‍ വെള്ളപ്പൊക്ക ദുരന്തം നിലനില്‍ക്കുന്നതിനാല്‍ വയനാട് ജില്ലയിലെ ഹോസ്റ്റല്‍ സംവിധാനമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അതത് സ്ഥാപനത്തിന്റെ ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഓണാവധി കാലത്തും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആവശ്യപ്പെടുന്ന പക്ഷം സുരക്ഷിതരായി താമസിക്കാനുള്ള സംവിധാനം അതത് സ്ഥാപന മേധാവികള്‍ ഉറപ്പ് വരുത്തേണ്ടതാണ്. ഓണാവധിക്കാലത്ത് സി.ബി.എസ്.ഇ സ്ക്കൂളുകളില്‍ ക്ലാസുകള്‍ നടത്തുവാന്‍ ശ്രമിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.ജില്ലയില്‍ ഇപ്പോഴും ദുരന്തബാധിത അവസ്ഥയാണുള്ളത്.ജില്ലാ കളക്ടറുടെ അനുമതിയില്ലാതെ വെക്കേഷന് കാലയളവില്‍ വയനാട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍,സി.ബി.എസ്.ഇ,ഐ.സി.എസ്.ഇ സ്ക്കൂളുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥപനങ്ങളൊന്നും സ്പെഷല്‍ ക്ലാസുകള്‍ നടത്തുവാന്‍ പാടുള്ളതല്ല.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍